കൈപ്പട്ടൂർ ബാങ്ക് ശതാബ്ദി ഉദ്ഘാടനം ചെയ്തു
1225988
Thursday, September 29, 2022 10:29 PM IST
കൈപ്പട്ടൂർ: സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെയും ബാങ്ക് ഹെഡ് ഓഫീസ് നവീകരണ പ്രവർത്തനങ്ങളും കോർ ബാങ്കിംഗ് സംവിധാനങ്ങളുടെയും ഉദ്ഘാടനം കെ.യു. ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ. പത്രോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണസമിതി അംഗം എം.എസ്. ജോൺ സ്വാഗതം പറഞ്ഞു.
നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം വള്ളിക്കോട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. ജെ. അജയകുമാർ നിർവഹിച്ചു. മുൻ ബാങ്ക് പ്രസിഡന്റുമാരായ കെ.സി. യോഹന്നാനെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായരും രാജു നെടുവംപുറത്തെ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്ററും ആദരിച്ചു. സ്വാശ്രയ സംഘങ്ങൾക്കുള്ള ഉപഹാരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ അജയകുമാർ വിതരണം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.എസ്. കൃഷ്ണകുമാർ, എം.പി. ജോസ്, പ്രഫ.ജി. ജോൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, സെക്രട്ടറി ടി.ജി. ചെറിയാൻ, എം.എസ്. ജോൺ, എ.കെ. സതീഷ്, ശ്രീജ അജി തുടങ്ങിയവർ പ്രസംഗിച്ചു.