റേഷൻ ഡീലേഴ്സ് ധർണ നടത്തി
1225990
Thursday, September 29, 2022 10:29 PM IST
പത്തനംതിട്ട: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ കൂട്ടധർണ നടത്തി.
ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ നിർവഹിച്ചു. ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച 1,000 രൂപയുടെ അലവൻസും ഓഗസ്റ്റ് മാസത്തെ കമ്മീഷനും നൽകുക, മണ്ണണ്ണ റേഷൻ കടകളിൽ വാതിൽപ്പടിയായി വിതരണം ചെയ്യുക, കമ്മീഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
താലൂക്ക് പ്രസിഡന്റ് രാജശേഖരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജിജി ഓലിയ്ക്കൽ, സജി പാലക്കുന്നത്ത്, എൻ.കെ. ഓമന, ജെസി മാത്യു, മോനച്ചൻ മന്നാത്തറ, ഹരി ഓമല്ലൂർ, ചന്ദ്രമണി സോമൻ, ജോസ് മത്യു, ഷെഫിൻ പെരിങ്ങമല എന്നിവർ പ്രസംഗിച്ചു.