ഗു​രു​നാ​ഥ​ന്‍​മ​ണ്ണി​ല്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം
Saturday, October 1, 2022 10:54 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ന്‍​മ​ണ്ണി​ല്‍ റെ​യ്ഡി​നെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തെ വ്യാ​ജവാ​റ്റു​കാ​ര്‍ ആ​ക്ര​മി​ച്ചു. എ​ക്‌​സൈ​സ് ഷാ​ഡോ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് വാ​റ്റു​കാ​രു​ടെ ആ​ക്ര​മ​ണത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ചി​റ്റാ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘ​മാ​ണ് വ്യാ​ജ​മ​ദ്യം വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞ് റെ​യ്ഡി​നെ​ത്തി​യ​ത്. ഷാ​ഡോ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഗു​രു​നാ​ഥ​ന്‍​മ​ണ്ണി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്. ഇ​വ​രെ​യാ​ണ് വാ​റ്റു​കാ​ര്‍ ആ​ക്ര​മി​ച്ച​ത്. ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ എം. ​പ്ര​സാ​ദ്, ചി​റ്റാ​ര്‍ റേ​ഞ്ച് ഓ​ഫീ​സി​ലെ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​സി​ഫ്സ​ലിം, എ. ​ഷെ​ഹി​ന്‍ എ​ന്നി​വ​രെ ജീ​പ്പി​ലെ​ത്തി​യ​വ​ര്‍ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഇ​ന്‍​സ്പ​ക്ട​ര്‍ ബി. ​ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സൈ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​വും ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഗു​രു​നാ​ഥ​ന്‍ മ​ണ്ണി​ല്‍ വ്യാ​ജ​മ​ദ്യ​വി​ല്‍​പ​ന ഉ​ള്ള​താ​യി വ്യ​പ​ക പ​രാ​തി ഉ​ള്ള​താ​ണ്. വി​ദൂ​ര പ്ര​ദേ​ശ​മാ​ക​യാ​ല്‍ എ​ക്‌​സൈ​സി​ന് സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. എ​ക്സൈ​സ് വാ​ഹ​നം സീ​ത​ത്തോ​ട് ടൗ​ണി​ല്‍ എ​ത്തു​മ്പോ​ള്‍ത​ന്നെ വി​വ​രം വ്യാ​ജ​മ​ദ്യ വി​ല്പ​ന സം​ഘ​ത്തി​നു ല​ഭി​ക്കു​മെ​ന്നും പ​റ​യു​ന്നു. പ​രി​ക്കേ​റ്റ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.