ആൽക്കോ സ്കാൻ വാൻ റാന്നിയിൽ
1227583
Wednesday, October 5, 2022 11:09 PM IST
റാന്നി: മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ആധുനിക സൗകര്യങ്ങളോടു കൂടി ആൽക്കോ സ്കാൻ വാൻ റാന്നിയിൽ. കേരള പോലീസ് റോട്ടറി ഇന്റർനാഷണലുമായി സഹകരിച്ചാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
അമേരിക്കൻ മൾട്ടി നാഷണൽ മെഡിക്കൽ ഡിവൈസസ് ഹെൽത്ത് കെയർ കമ്പനിയുടെ അബോട്ട് എന്ന പേരിലുള്ള യന്ത്രമാണ് വാനിൽ ഉപയോഗിച്ചിരിക്കുന്നത്.സാധാരണഗതിയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തുവാനുള്ള ബ്രീത്ത് അനലൈസറുകൾ ആയിരുന്നു പോലീസ് ഉപയോഗിച്ചിരുന്നത്.
എന്നാൽ മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെയും പിടികൂടുന്നതിനു വേണ്ടിയുള്ള അത്യാധുനിക മെഷീനുകൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ആദ്യദിനത്തിൽ റാന്നിയിലാണ് വാൻ പരിശോധനയ്ക്കെത്തിയത്. വരുംദിവസങ്ങളിൽ മറ്റു പോലീസ് സ്റ്റേഷനുകളിലും ഇതെത്തും.