ലോകകപ്പ് പ്രവചന മത്സരത്തിനു തുടക്കമായി
1242864
Thursday, November 24, 2022 10:19 PM IST
പത്തനംതിട്ട: പ്രസ്ക്ലബും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തിനു തുടക്കമായി. പത്തനംതിട്ട പ്രസ്ക്ലബ് അങ്കണത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ ചോദ്യാവലി പൂരിപ്പിച്ച് ബോക്സില്‍ നിക്ഷേപിച്ചുകൊണ്ടാണ് പരിപാടിക്കു തുടക്കം കുറിച്ചത്.
പ്രസ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരന് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, അഷറഫ് അലങ്കാര്‍, സക്കീര്‍ ശാന്തി, ബിജു കുര്യന്, ലെവിന്‍ കെ. വിജയന്, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസ്ക്ലബിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലുമായി സ്ഥാപിച്ചിരിക്കുന്ന പെട്ടികളിലാണ് പ്രവചന മത്സരത്തിന്റെ ചോദ്യാവലി പൂരിപ്പിച്ച് നിക്ഷേപിക്കേണ്ടത്. തിരുവല്ലയിലും അടുത്തദിവസം പെട്ടി സ്ഥാപിക്കും. ഡിസംബര്‍ രണ്ടുവരെയാണ് അവസാനദിനം.
പെൻഷൻ കുടിശിക അനുവദിക്കണം:
കെഎസ്പിഎസ്ടിഎ
തിരുവല്ല: സംസ്ഥാന പെൻഷൻകാരുടെ രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും 11 ശതമാനം ഡിഎ കുടിശികയും അനുവദിക്കാത്തതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്പിഎസ്ടിഎ) നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.വി. തോമസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പി.എം. മാത്യു, സി.വി. വർഗീസ്, കെ.എ. ശാന്തകുമാരി, ഉമ്മൻ സി. ജോൺ, പി. വിജയൻ, ബിജോയ് സി. കോശി എന്നിവർ പ്രസംഗിച്ചു.