ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, November 25, 2022 10:28 PM IST
അ​ടൂ​ർ‌: കാ​യം​കു​ളം - പ​ത്ത​നാ​പു​രം റോ​ഡി​ല്‍ ഏ​ഴം​കു​ളം ജം​ഗ്ഷ​ന്‍ മു​ത​ല്‍ പ​ട്ടാ​ഴി​മു​ക്ക് വ​രെ​യു​ള​ള ഭാ​ഗ​ത്തെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളും ടാ​റിം​ഗും ന​ട​ക്കു​ന്ന​തി​നാ​ല്‍ 28 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.
പ​ത്ത​നാ​പു​രം ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പ​റ​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്ന് തി​രി​ഞ്ഞ് പ​റ​ക്കോ​ട് - ഐ​വ​ര്‍​കാ​ല റോ​ഡ് വ​ഴി എം​സി റോ​ഡി​ല്‍ എ​ത്തി അ​ടൂ​രി​ലേ​ക്കും അ​ടൂ​രി​ല്‍ നി​ന്നു പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എം​സി റോ​ഡി​ല്‍ വ​ട​ക്ക​ട​ത്തു​കാ​വ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് തി​രി​ഞ്ഞ് പ​റ​ക്കോ​ട് - ഐ​വ​ര്‍​കാ​ല റോ​ഡി​ലൂ​ടെ പ​റ​ക്കോ​ട് എ​ത്തി തി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് ഉ​പ​വി​ഭാ​ഗം അ​ടൂ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.