വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്നു
Saturday, November 26, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: 2023 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്നു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ത്തി​ട്ടു​ള്ള പേ​ര്, ഫോ​ട്ടോ, വ​യ​സ്, ജ​ന​ന തീ​യ​തി, കു​ടും​ബ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ഡി​സം​ബ​ര്‍ എ​ട്ടു​വ​രെ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താം. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും ഇ​ന്നും ഡി​സം​ബ​ര്‍ നാ​ലി​നും എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബി​എ​ല്‍​ഒ​മാ​രു​ടെ കൈ​വ​ശ​മു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​ക​ള്‍ പ​രി​ശോ​ധി​ച്ച് വോ​ട​ട​ര്‍​മാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​വു​ന്ന​താ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഇ​ല​ക്ഷ​ന്‍) ആ​ര്‍. രാ​ജ​ല​ക്ഷ്മി അ​റി​യി​ച്ചു.