ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ നടത്തണം: നഗരസഭ ചെയര്മാന്
1243417
Saturday, November 26, 2022 10:57 PM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ഏറ്റെടുക്കണമെന്ന് പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്. പത്തനംതിട്ട നഗരസഭ സമ്പൂര്‍ണ ഭരണഘടന സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഭരണഘടന ആമുഖത്തിന്റെ ശിലാഫലക സ്ഥാപനം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നിന്‍ മധുകര്‍ മഹാജന് ഭരണഘടനാ സന്ദേശം നൽകി.
നഗരസഭ ചെയര്‍മാനും ജില്ലാ കളക്ടറും കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ സ്ഥാപിച്ച ഭരണഘടന ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.ആര്. അജിത്ത്കുമാര്‍, ജെറി അലക്സ്, അംബിക വേണു, ഇന്ദിരാമണിയമ്മ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, പത്തനംതിട്ട നഗരസഭ ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഡിടിഒ തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.