ഗതാഗത നിയന്ത്രണം
1243422
Saturday, November 26, 2022 10:57 PM IST
പത്തനംതിട്ട: കായംകുളം - പത്തനാപുരം റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനു സമീപം എല്ലോറപ്പടിയിലേയും മാടന്‍കുളഞ്ഞിപ്പടിയിലേയും (നന്തിലേത്തിനു സമീപം) കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
പത്തനാപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് പറക്കോട് - ഐവര്‍കാല റോഡ് വഴി എംസി റോഡില്‍ എത്തി അടൂരിലേക്കു പോകണം. അടൂരില്‍ നിന്നു പത്തനാപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ എംസി റോഡില്‍ വടക്കടത്തുകാവ് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് പറക്കോട്-ഐവര്‍കാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണം.