ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
1244047
Monday, November 28, 2022 10:55 PM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്കുന്ന ബെഞ്ചിന്റെയും ഡെസ്കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ആറന്മുള ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു.
ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 31 സ്കൂളുകള്‍ക്കാണ് ബെഞ്ചും ഡസ്കും നല്‍കുന്നത്.
ജില്ലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടത്തുന്നത്. കേരള ആര്‍ട്ടിസാന്‍ ഡെവലപ്മെന്റ്് കോര്പറേഷന് മുഖേനയാണ് ബെഞ്ചും ഡസ്കും നിര്‍മിച്ചത്.
വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജിജി ചെറിയാന് മാത്യു തുടങ്ങിയവർ പങ്കെടുത്തു.