ചോദ്യം ചോദിച്ച് ബിനുസാർ, ഉത്തരവുമായി കുട്ടികളും
1244560
Wednesday, November 30, 2022 10:58 PM IST
തിരുവല്ല: ഭക്ഷണശാലയിലെ ഇലയ്ക്കു മുന്പിലിരിക്കുന്പോൾ സ്റ്റേജിൽ ബിനു സാർ തിരക്കിലാണ്. കുട്ടികളോടുള്ള ചോദ്യങ്ങളും അവയ്ക്കു ശരിയായ ഉത്തരം നൽകുന്നവർക്ക് സമ്മാനം നൽകുന്നതിനുമാണ് രാജ്യാന്തര പരിശീലകൻ കൂടിയായ പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ കൂടിയായ ബിനു കെ. സാം നിൽക്കുന്നത്.
ചോദ്യങ്ങൾ വേറിട്ടതും രസകരവുമായപ്പോൾ കുട്ടികൾക്കും ആവേശമായി. കൃത്യമായ ഉത്തരങ്ങളും അവർ നൽകി. കടങ്കഥ, നാടൻ പാട്ട് തുടങ്ങിയവകൊണ്ടും ഭക്ഷണശാല സന്പുഷ്ടമായി.
സംസ്കൃത നാടകം: സഹോദരങ്ങൾ
മികച്ച നടനും നടിയും
തിരുവല്ല: റവന്യു ജില്ലാ കലോത്സവം ഹൈസ്കൂൾ സംസ്കൃത നാടക വിഭാഗത്തിൽ മികച്ച നടനും നടിയും കോന്നി അരുവാപ്പുലം പുതുപ്പറമ്പിൽ വീട്ടിൽ.
കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്എസ് അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ "ഛായാഖണ്ഡനത്തിലൂടെ' സഹോദരങ്ങളായ പി.എസ്. വിശ്വജിത്തും പി.എസ്. ദേവപ്രിയയുമാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കിയത്. പുതുപ്പറമ്പിൽ വീട്ടിൽ ശിവകുമാറിന്റെയും ജ്യോതിയുടെയും മക്കളാണ് ഇരുവരും.