കീ​ക്കൊ​ഴൂ​ർ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്
Thursday, December 1, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: കീ​ക്കൊ​ഴൂ​ർ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന് ​മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്താ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി റ​വ.​ഏ​ബ്ര​ഹാം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
80 വ​യ​സ് തി​ക​ഞ്ഞ ഇ​ട​വ​കാം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. ഇ​ട​വ​ക നി​ർ​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ ദാ​നം പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​ക്ക് 125 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റും. രാ​വി​ലെ എ​ട്ടി​ന് മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
ഇ​ട​വ​ക വി​കാ​രി റ​വ. ഏ​ബ്ര​ഹാം മാ​ത്യു, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് തോ​മ​സ്, സി.​എ​സ്. ജോ​സ​ഫ്, മാ​ത്യു വ​ർ​ഗീ​സ്, സാം ​പി.​തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.