കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
1264258
Thursday, February 2, 2023 10:27 PM IST
പന്തളം: കാണാതായ യുവാവിനെ തോട്ടില് മരിച്ച നിലയില് കണ്ടെത്തി. തുമ്പമണ് പാണ്ടിയാന്തുണ്ടില് കിഴക്കേതില് അലക്സാണ്ടറുടെ മകന് ജോജന് അലക്സി(35)ന്റെ മൃതദേഹമാണ് തുമ്പമണ് - കീരുകുഴി റോഡില് പമ്പു പാലത്തിനു സമീപത്തെ തോട്ടില് കാണപ്പെട്ടത്. മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് വെള്ളത്തില് കമിഴ്ന്നു കിടക്കുന്ന നിലയില് മൃതദേഹം കണ്ടത്. പന്തളം പോലീസ് മേല്നടപടി സ്വീകരിച്ചു. രണ്ടു ദിവസമായി ജോജനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള് പറഞ്ഞു.
മൃതദേഹം ഇന്ക്വസ്റ്റിനു ശേഷം അടൂര് ജനറല് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ഇന്നു കോട്ടയം മെഡിക്കല് കോളജിൽ പോസ്റ്റ്മോര്ട്ടം നടത്തും. ജോജന് അവിവാഹിതനാണ്. മാതാവ്: മേരി.