മുക്കുപണ്ടം നൽകി സ്വർണം വാങ്ങാൻ ശ്രമിച്ച മധ്യവയസ്ക പിടിയിൽ
1264560
Friday, February 3, 2023 11:04 PM IST
തിരുവല്ല: മുക്കുപണ്ടത്തിനു പകരമായി ജ്വല്ലറികളിൽ നിന്നു സ്വർണം കവർന്ന കേസിൽ മധ്യവയസ്ക അറസ്റ്റിൽ. കുമ്പളാംപൊയ്ക ചെങ്ങറമുക്ക് പുലിമല നിരമേൽ വീട്ടിൽ മേഴ്സി മാത്യു(ലിസി - 55)വാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
തിരുവല്ല എസ്സിഎസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന എസ്പി ജ്വല്ലറിയിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെയാണ് മേഴ്സി പിടിയിലായത്. ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിൽ എത്തി ആഭരണങ്ങൾക്ക് പകരമായി ഏകദേശം അതേ തൂക്കം വരുന്ന മുക്ക് പണ്ടങ്ങൾ വച്ച് സ്വർണം കവരുന്നതാണ് ഇവരുടെ രീതി. വ്യാജ മോതിരത്തിനു പകരമായി സ്വർണ മോതിരം കവരാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ഡിസംബറിൽ മേഴ്സി ഇതേ ജ്വല്ലറിയിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. സ്വർണത്തിൽ കുറവ് കണ്ടതിനെത്തുടർന്ന് ജ്വല്ലറിയിലെ സിസി ടിവി പരിശോധിച്ചതിൽ നിന്നു മേഴ്സിയെ തിരിച്ചറിഞ്ഞിരുന്നു.
ചെറിയ അളവ് സ്വർണം മാത്രം നഷ്ടപ്പെട്ടതിനാൽ ജ്വല്ലറി ഉടമ അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും എത്തി സ്വർണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മേഴ്സിക്കെതിരേ സമാനമായ കേസ് നിലവിലുണ്ടെന്ന് പോലസ് പറഞ്ഞു.
യുഡിഎഫ് കൺവൻഷൻ
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമയുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്നു വൈകുന്നേരം അഞ്ചിന് അമ്പാട്ടുഭാഗം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.