ഓട്ടോറിക്ഷ തൊഴിലാളികൾ പ്രകടനം നടത്തി
1264847
Saturday, February 4, 2023 10:40 PM IST
പത്തനംതിട്ട: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ച സംസ്ഥാന സർക്കാർ ബജറ്റ് നിർദേശങ്ങൾക്കെതിരേ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് സി.കെ. അർജുനൻ അധ്യക്ഷത വഹിച്ചു. ജോൺസൺ വിളവിനാൽ, അബ്ദുൾ കലാം ആസാദ്, നഹാസ് പത്തനംതിട്ട, എം.എ. സിദ്ദിഖ്, അജിത് മണ്ണിൽ, അൻസാരി തൈക്കൂട്ടത്തിൽ, കെ.സി. ചാക്കോ, കെ. വിജയൻ, യൂസഫ് വലഞ്ചുഴി, ബെന്നി തോമസ്, അഷറഫ്, വർഗീസ് കുമ്പഴ എന്നിവർ പ്രസംഗിച്ചു.