ആയുഷ്മിഷൻ ഇന്റർവ്യൂ പത്തിന്
1265429
Monday, February 6, 2023 10:59 PM IST
പത്തനംതിട്ട: നാഷണല്‍ ആയുഷ്മിഷന് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് തസ്തികകളിലേക്ക് 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിച്ചേരണം.
മെഡിക്കൽ ഓഫീസർ, ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ), യോഗ ഇൻസ്ട്രക്ടർ തസ്തികകളിലാണ് ഒഴിവ്. വ്യത്യസ്ത സമയങ്ങളിലാണ് ഓരോ തസ്തികകളിലെയും ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് ഫോണ്‍: 9072650492, 9447453850.
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കടമാന്‍കുളം, കടമാന്‍കുളം ആശുപത്രി, ഐക്കരപ്പടി, എന്‍ജിനീയറിംഗ് കോളേജ്, പാമല എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.