പത്തനംതിട്ട: പാചകവാതക വിലവർധനയ്ക്കെതിരേ ആർഎസ്പിയും ഐക്യ മഹിളാസംഘവും സംയുക്തമായി പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിനു മുമ്പിൽ അടുപ്പുകൂട്ടി സമരം നടത്തി. ജില്ലാ സെക്രട്ടറി കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഐക്യ മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം ഷാഹിദാ ഷാനവാസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം പി.ജി. പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോർജ് വർഗീസ്, തോമസ് ജോസഫ്, ആർ.എം. ഭട്ടതിരി, ടി.എം. സുനിൽകുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പെരിങ്ങര രാധാകൃഷ്ണൻ, മധുസൂദനൻ പിള്ള, ബാബു ചാക്കോ, എസ്. സതീഷ്, ശാരദ നാണുക്കുട്ടൻ, പി.എം. ചാക്കോ, ജോയി ജോൺ, സി. പ്രകാശ്, അംബികാ സോമരാജൻ, സി.എം. രാഘവൻ, എ. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.