മ​രം വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു
Sunday, March 26, 2023 10:56 PM IST
പ​ത്ത​നം​തി​ട്ട: ഷെ​ഡി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു. പ​ത്ത​നം​തി​ട്ട - മൈ​ല​പ്ര റോ​ഡി​ല്‍ മോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് എ​തി​ര്‍​വ​ശ​ത്തെ ഈ​റ​പ്ലാ​ക്ക​ല്‍ ജോ​യ്‌​സ് ഫി​ലി​പ്പി​ന്‍റെ കാ​റാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് മ​രം പി​ഴു​ത് വീ​ണ​ത്. വീ​ട്ടു​മു​റ്റ​ത്തെ കാ​ര്‍ ഷെ​ഡി​നു മു​ക​ളി​ലാ​യാ​ണ് മ​രം വീ​ണ​ത്. ഷെ​ഡ് ത​ക​ര്‍​ത്തു കൊ​ണ്ട് കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു.