കാർഷികവിഷയങ്ങളിൽ ഇരട്ടത്താപ്പ്
1282153
Wednesday, March 29, 2023 10:39 PM IST
കാർഷിക മേഖലയുമായി ബന്ധപ്പെട്ടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇരട്ടത്താപ്പ് നയം തുടരുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് പ്രകടമാകുന്നത്. കർഷകരെ സഹായിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പദ്ധതിയില്ല. ഗുണമേന്മയുള്ള വിത്തിനങ്ങളോ വളമോ മറ്റോ നൽകാൻപോലും തയാറല്ല. പ്രതിസന്ധികൾ സ്വയം നേരിട്ടുകൊള്ളണമെന്നതാണ് കർഷകരോടുള്ള സമീപനം.
രോഗബാധയുടെ പേരിൽ ഓരോ വർഷവും കോഴി, താറാവ്, പന്നി ഫാമുകളിൽ നൂറുകണക്കിന് വളർത്തു പക്ഷികളെയും മൃഗങ്ങളെയും കൊന്നൊടുക്കുന്നു. പലപ്പോഴും അർഹമായ നഷ്ടപരിഹാരം പോലും നൽകാതെയാണ് ഈ കിരാത നടപടി.
- ഗീവർഗീസ് തറയിൽ,
(കൺവീനർ, കർഷക കൂട്ടായ്മ മൈലപ്ര)