പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ നാട്ടിലേക്ക് അയച്ചു
1282588
Thursday, March 30, 2023 10:29 PM IST
പത്തനംതിട്ട: ഇലവുങ്കൽ - നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തമിഴ്നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് അയച്ചത്.
പോലീസ് വാഹനത്തില്‍ കൊട്ടാരക്കരയില്‍ എത്തിക്കുന്ന തീര്‍ഥാടകര്‍ അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം നാട്ടിലേക്കു യാത്രതിരിക്കും.
യാത്രയാക്കാന്‍ എത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരോടും ജില്ലാ ഭരണകൂടത്തോടും കേരള സര്‍ക്കാരിനോടും നന്ദി പറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
തീർഥാടകരെ യാത്ര അയയ്ക്കാൻ ജില്ലാ കളക്ടർക്കൊപ്പം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, പിആര്‍ഒ ജി. സുധീഷ്, ശബരിമല സ്പെഷല്‍ ഡ്യൂട്ടി നഴ്സുമാരായ പി.വി. ചന്ദ്രമതി, ഗീതാമണി, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് എന്നിവര്‍ ഉണ്ടായിരുന്നു.