പത്തനംതിട്ട: ഇടപ്പാവൂര്ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇടപ്പാവൂര് പൂരം ഏപ്രില് നാലിനു നടക്കുമെന്നു ക്ഷേത്ര ഭരണസമിതി ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു.
വിശേഷാല് പൂജകള്ക്ക് തന്ത്രി കണ്ഠര് രാജീവര് കാര്മികത്വം വഹിക്കും. രാവിലെ 8.30ന് ഗോവ ഗവര്ണര് പി.എസ്. ശ്രീധരന് പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎല്എ ആദ്യ അന്പൊലി സമര്പ്പിക്കും. 9.30ന് അന്പൊലി എതിരേല്പ്, തുടര്ന്ന് അന്പൊലി, പറ സമര്പ്പണം. 11ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് പേരൂര് ശ്രീമഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി ഏഴിന് രാത്രിപൂരം. ഒന്പതിന് ദീപാരാധന, 10ന് വിളക്കിനെഴുന്നെള്ളത്ത്, 11ന് ഗാനമേള, പുലര്ച്ചെ മൂന്നിന് ആറാട്ട് എഴുന്നള്ളത്ത് എന്നിവ നടക്കും. ഭാരവാഹികളായ എം. ജോഷ്കുമാര്, വി.കെ. ഗോപകുമാര്, എ.ടി. സുരേഷ്, എം.ജി. വിദ്യാധരന് നായര്, വി. ഗിരീഷ് എന്നിവര് പത്രസമ്മേളനത്തില് പങ്കെടുത്തു.