കരുവാറ്റ - തട്ട - മാമ്മൂട് റോഡ് പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി
1283221
Saturday, April 1, 2023 10:49 PM IST
അടൂർ: കരുവാറ്റ - തട്ട - മാമ്മൂട് റോഡിന് 3.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ഉത്തരവായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തിലുള്ള ലോക്ക്ഡൗണ്‍ മൂലം തൊഴിലാളികളുടെയും സാധന സാമഗ്രികളുടേതും അടക്കം ലഭ്യതയില്ലാഞ്ഞതിനാലും പദ്ധതി അനുബന്ധമായി പൈപ്പ്, കലുങ്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉണ്ടായ എതിര്‍പ്പിനേ തുടര്‍ന്നും പദ്ധതി പ്രവര്‍ത്തനത്തിന് കാലവിളംബം നേരിടുകയായിരുന്നു.
വീട്ടമ്മ വാഹനം
ഇടിച്ചു മരിച്ചു
പുല്ലാട്: ക്ഷേത്രദർശനം കഴിഞ്ഞ് വിട്ടിലേക്കു മടങ്ങിയ വീട്ടമ്മ വാഹനം ഇടിച്ചു മരിച്ചു. പുല്ലാട് - പുരയിടത്തിൻകാവ് മുല്ലശേരി ലക്ഷംവീട് കോളനിയിലെ കണവത്ത് വിട്ടിലെ രാഘവന്റെ ഭാര്യ ലീല(56)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പുല്ലാട് - കുറങ്ങഴക്കാവ് അയ്യപ്പക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ പുരയിടത്തിൻ ജംഗ്ഷനു സമീപം 8.45നായിരുന്നു പിറകിൽ നിന്ന് വന്ന ഇന്നോവർ കാർ ഇടിച്ച് തെറിപ്പിച്ചത്. കോയിപ്രം പോലീസ് വാഹനം കണ്ടെത്തി. മക്കൾ: രജനി, രതീഷ്. മരുമകൻ: മധു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.