മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ല്‍ സി​വി​ല്‍ സ​ർ​വീ​സ​സ് അ​ക്കാ​ഡ​മി
Monday, May 29, 2023 9:34 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മ കോ​ള​ജും പി​ആ​ർ​ഇ​പി അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സി​വി​ല്‍ സ​ർ​വീ​സ​സ് അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ര്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ നി​ര്‍​വ​ഹി​ച്ചു.
ശാ​ന്തി​സ്വ​രൂ​പ് ഭ​ട്ന​ഗ​ര്‍ പ്രൈ​സ് ജേ​താ​വ് ഡോ. ​ജോ​ർ​ജ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​ര്‍​ജ് മാ​ത്യു, ഡോ. ​എ​ബി തോ​മ​സ് വാ​രി​ക്കാ​ട്, ഡോ. ​മാ​ത്യു സാം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ക്കാ​ഡ​മി​യി​ലെ പ​രി​ശീ​ല​നം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും കോ​ള​ജി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്കും സി​വി​ല്‍ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​നും നൈ​പു​ണ്യ വി​ക​സ​ന​ത്തി​നും ഉ​ത​കും.