ജീ​പ്പി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Wednesday, May 31, 2023 2:33 AM IST
അ​ടൂ​ര്‍: ജീ​പ്പി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പ​ട്ടാ​ഴി മ​രു​ത​മ​ണ്‍​ഭാ​ഗം വ​ട്ട​ക്കാ​ലാ​യി​ല്‍ നി​ഷാ ഭ​വ​നി​ല്‍ അ​ന​ന്തരാ​ജ​നാ(27)​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​എം​സി റോ​ഡി​ല്‍ അ​ടൂ​ര്‍ വ​ട​ക്ക​ട​ത്തു​കാ​വ് എം​എം​ഡി​എം ഐ​ടി​ഐ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ന​ന്ദ​രാ​ജ് അ​ടൂ​രി​ല്‍നി​ന്നു വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​വ​ന്ന ജീ​പ്പാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ അ​ന​ന്തരാ​ജി​നെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.