ബ​യോ​ബി​ന്‍ ര​ണ്ടാംഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്നു
Saturday, September 16, 2023 11:28 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി 2023-24 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ ബ​യോ​ബി​ന്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ് നി​ര്‍​വ​ഹി​ച്ചു.

മൂ​ന്നാം ഘ​ട്ട ബ​യോ​ബി​ന്‍ വി​ത​ര​ണ​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 7,50,000 രൂ​പ വ​ക​യി​രു​ത്തി പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​ജോ പി. ​മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​മി​ത ഉ​ദ​യ​കു​മാ​ര്‍, ശു​ചി​ത്വ സ​മി​തി ക​ണ്‍​വീ​ന​റും മെം​ബ​റു​മാ​യ ബി​ജി​ലി പി. ​ഈ​ശോ, മേ​രി​ക്കു​ട്ടി, സാ​ലി ഫി​ലി​പ്പ്, ഗീ​തു മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.