ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
Saturday, September 23, 2023 10:54 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ലേക്ക് ബൈ​പാ​സിൽ നിന്നുള്ള ഇ​ട​വ​ഴി​യി​ലെ കു​ഴി​ക​ൾ ഭാ​ഗി​ക​മാ​യി നി​ക​ത്തി.

കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ബ​സു​ക​ളു​ടെ യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി മു​ക്കാ​ലു​മ​ൺ പു​ല്ലം​പ​ള്ളി പാ​റ​മ​ട​യി​ൽ നി​ന്നു സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ച ര​ണ്ട് ലോ​ഡ് മ​ക്ക് ഇ​ട്ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ക​ത്തി​യാ​ണ് കു​ഴി​ക​ൾ മൂ​ടി​യ​ത്. എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ത​ക​ർ​ച്ച രൂ​ക്ഷ​മാ​ക്കും.

പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ചാ​ക്കോ വ​ള​യ​നാ​ട്ട് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ണി​ക​ൾ ന​ട​ത്തി​യ​ത്.
റോ​ഡ് സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കോ മ​റ്റ് ഒ​രു ഗ​വ​ൺ​മെ​ന്‍റ് ഏ​ജ​ൻ​സി​ക്കോ പൊ​തു​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നോ മ​റ്റോ ക​ഴി​യു​ക​യി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.