ഇടമൺ: നിർമാണം പാതിവഴിയിൽ മുടങ്ങിയ ചേത്തയ്ക്കൽ വില്ലേജ് ഓഫീസ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കെപിസിസി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, സി.കെ. ബാലൻ, പ്രകാശ് തോമസ്, തോമസ് അലക്സ്, സിബി താഴത്തില്ലത്ത്, ജോൺ മാത്യു, എ.ടി. ജോയിക്കുട്ടി, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, സൗമ്യ ജി. നായർ, ഷിബു പറങ്കിത്തോട്ടത്തിൽ, സി.കെ. സുഗതൻ, കെ.ഇ. മാത്യു, ജെറിൻ പ്ലാച്ചേരിൽ, റെജി എബ്രഹാം, വിനീത് പെരുമേത്ത് എന്നിവർ പ്രസംഗിച്ചു.