തിരുവല്ല: ഫാംഡി ആറാം ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ റാസൽഖൈമ യൂണിവേഴ്സിറ്റിയുടെ ഡീൻ ഡോ. പദ്മ ജി റാവു ഉദ്ഘാടനം ചെയ്തു.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ്, പുഷ്പഗിരി സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ, ഡയറക്ടർ ഫാ. എബി വടക്കുംതല, പിടിഎ പ്രസിഡന്റ് റോബിൻ പീറ്റർ, പ്രിൻസിപ്പൽ ഡോ. സന്തോഷ് എം. മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ജീനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.