പരിശീലനം സംഘടിപ്പിച്ചു
1374557
Thursday, November 30, 2023 1:00 AM IST
പത്തനംതിട്ട: ഏകാരോഗ്യപദ്ധതിയുടെ പരിശീലകര്‍ക്കായുള്ള പരിശീലനപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി നിര്‍വഹിച്ചു. ജില്ലയില്‍ 52521 ആരോഗ്യ വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിന് മുന്നോടിയായിട്ടാണ് പരിശീലകര്‍ക്കായുള്ള പരിശീലനം നടത്തിയത്. ജില്ലാ സര്വേയ്ലന്സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, ലോകബാങ്ക് പ്രതിനിധി സതീഷ്, കില ഫാക്കല്‍റ്റി അംഗങ്ങളായ സി.പി. സുരേഷ് കുമാര്‍, ദിനേശ്, സിബി അഗസ്റ്റിന്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന് പിആര്‍ഒമാര്‍, ഏകാരോഗ്യം പദ്ധതിയുടെ ജില്ലാതല മെന്റര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പുതിയ കാലത്തെ ആരോഗ്യ-ആരോഗ്യഅനുബന്ധ വിഷയങ്ങള്‍ കേവലം മനുഷ്യരുടെ ആരോഗ്യവിഷയങ്ങളെ പരിഹരിച്ചുകൊണ്ടു മാത്രം മുന്നോട്ടു പോകാന്‍ സാധിക്കുകയില്ലെന്നും മനുഷ്യന്, പക്ഷിമൃഗാദികള്‍, പരിസ്ഥിതി എന്നിവയുടെ ആരോഗ്യവും, ആരോഗ്യാനുബന്ധ വിഷയങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും മനസിലാക്കി ഏകാരോഗ്യപദ്ധതിയില്‍ ഒരു ബഹുജനമുന്നേറ്റം നടത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.