സെ​ല്‍​ഫ് ഡി​ഫ​ന്‍​സ് ട്രെ​യി​നിം​ഗ് സം​ഘ​ടി​പ്പി​ച്ചു
Saturday, December 2, 2023 11:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന, സം​ര​ക്ഷ​ണ ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡ് ഓ​പ്പ​ണ്‍ സ്റ്റേ​ജി​ല്‍ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ഫ്‌​ളാ​ഷ് മോ​ബും പോ​ലീ​സ് വു​മ​ണ്‍ സെ​ല്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ല്‍​ഫ് ഡി​ഫ​ന്‍​സ് (മോ​ക്ക് ഡ്രി​ല്‍) ട്രെ​യി​നിം​ഗും ന​ട​ത്തി.

സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ലിം​ഗ​വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും പ​ത്തു​വ​രെ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ല്ക്കു​ന്ന ഓ​റ​ഞ്ച് ദി ​വേ​ള്‍​ഡ് കാ​മ്പ​യി​ന്‍ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് ട്രെയിനിംഗ് നടത്തിയത്.