കാ​ർ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Tuesday, June 11, 2024 6:21 AM IST
കോ​ഴ​ഞ്ചേ​രി: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ് നാ​ലു യു​വാ​ക്ക​ള്‍​ക്കു പ​രി​ക്ക്. ഞ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ള​പ്പു​ങ്ക​ല്‍ - ചി​റ​യി​റ​മ്പ് റോ​ഡി​ല്‍ ചി​റ​യി​റ​മ്പ് എം​റ്റി​എ​ല്‍​പി​എ​സി​നു സ​മീ​പ​ത്തെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ സ്കൂ​ള​രി​കി​ലെ ക​ലു​ങ്കി​ന്‍റെ കെ​ട്ടി​ല്‍ ഇ​ടി​ച്ച ശേ​ഷം ഇ​രു​പ​ത് വാ​ര​യി​ല​ധി​കം ദൂ​ര​ത്തി​ലു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ല്‍ ചെ​ന്നി​ടി​ച്ച് മ​തി​ല്‍ ത​ക​ര്‍​ത്ത് ക​ര​ണം മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച് വീ​ടി​ന്‍റെ പാ​ര​പ്പ​റ്റി​ലി​ടി​ച്ച് വീ​ടി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.


ഇ​ല​വും​തി​ട്ട സ്വ​ദേ​ശി അ​ഭി​ന​ന്ദു, മ​ണ്ണാ​റ​ക്കു​ള​ഞ്ഞി സ്വ​ദേ​ശി രാ​ഹു​ല്‍, ചി​റ​യി​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ജെ​റി​ന്‍, സാം ​എ​ന്നി​വ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ല് പേ​രും തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാം ​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. അ​ഭി​ന​ന്ദു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട വാ​ഹ​നം.