പത്തനംതിട്ട: വയനാട്ടിൽ ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി സമാഹരിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റി അംഗം പി. കെ. ജയപ്രകാശ് ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹിം മാക്കാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഗീവർഗീസ് പാപ്പി, യൂണിറ്റ് സെക്രട്ടറി ബാബു മേപ്രത്ത് എന്നിവർ പ്രസംഗിച്ചു.