പാ​ണ്ട​നാ​ട് സ​ഹ. ബാ​ങ്കി​നു മു​ന്നി​ൽ വീ​ണ്ടും ധ​ർ​ണ
Sunday, August 11, 2024 3:59 AM IST
ചെങ്ങ​ന്നൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ണ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക കൂ​ട്ടാ​യ്‌​മ​യു​ടെ ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ട​നാ​ട് സ​ർ​വീ​സ് കോ - ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​നു മു​ന്നി​ൽ വീ​ണ്ടും പ്ര​ധി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൻ കീ​ഴി​ലു​ള്ള ഏ​ക സി​പി​ഐ അം​ഗം ഭ​ര​ണ​സ​മി​തി​യി​ൽനി​ന്ന് ക​ഴി​ഞ്ഞദി​വ​സം രാ​ജിവ​ച്ച സം​ഭ​വം നി​ക്ഷേ​പ​ക കൂ​ട്ടാ​യ്‌​മ ക​ഴി​ഞ്ഞ നാ​ളു​ക​ളി​ലാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ലൂ​ടെ ബാ​ങ്കി​നെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന അ​ഴി​മ​തി​ക​ൾ അ​ടി​വ​ര​യി​ട്ട് അം​ഗീ​ക​രി​ച്ചു എ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​സൈ​ല​സ് പ​റ​ഞ്ഞു.


നി​ക്ഷേ​പ​ക​ർ​ക്ക് തു​ക​ക​ൾ തി​രി​കെ ന​ൽ​കു​ക, ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്മ മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​ര​പ​ര​മ്പ​ര​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ധ​ർ​ണ​യും.