മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Saturday, September 7, 2024 2:48 AM IST
മൈ​ല​പ്ര: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മൈ​ല​പ്ര മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ദേ​ശീ​യ അ​ധ്യാ​പ​ക​ദി​ന​ത്തി​ൽ
മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് അ​ധ്യാ​പ​ക​രെ​യാ​ണ് വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ച​ത്.

മേ​ക്കൊ​ഴൂ​ർ പു​ത്ത​ൻ ചി​റ​യി​ൽ ടി.​കെ. മ​റി​യാ​മ്മ, കൊ​ച്ചു​വി​ള​യി​ൽ ഒ.​ജി. മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യറ്റം​ഗം ജെ​സി വ​ർ​ഗീ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ൻ,


സെ​ക്ര​ട്ട​റി എം.​എം ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ അ​നി​ത മാ​ത്യു, അ​നി​ത തോ​മ​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം തോ​മ​സ് ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.