പത്തനംതിട്ട: സിപിഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികള്‍ ജില്ലയിലൊട്ടാകെ വീണ്ടും അക്രമ പരമ്പരകള്‍ നടത്തുന്നത് കൈയുംകെട്ടി നോക്കിനില്ക്കുന്ന ജില്ലയിലെ പോലീസ് അക്രമികളെ താലോലിക്കുകയും സംരക്ഷണമൊരുക്കുകയും ചെയ്യുകയാണണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
അടുത്തയിടെ സിപിഎമ്മിൽ ചേര്‍ന്ന കാപ്പ കേസ് പ്രതിയായ ശരണ്ചന്ദ്രന് ഡിവൈഎഫ്ഐ നേതാവിനെത്തന്നെ വീണ്ടും അക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും കേസെടുക്കാന്‍ വൈകുകയും അറസ്റ്റ് ചെയ്ത് നാടുകടത്താതിരിക്കുകയും ചെയ്യുന്നത് ആരോഗ്യ മന്ത്രിയുടെയും സിപിഎം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെയും സംരക്ഷണമുള്ളതുകൊണ്ടാണെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.