അടൂര്‍: തെങ്ങമത്ത് കോടയും ചാരായവും പിടിച്ചെടുത്തു. തെങ്ങമം മൂന്നാറ്റുകര ഭാഗത്തുനിന്നാണ് വന്‍ കോടശേഖരം എക്സൈസ് സംഘം പിടികൂടിയത്. ഓണത്തിനു വാറ്റാന്‍ പാകപ്പെടുത്തിയ 600 ലിറ്റര്‍ കോടയും മൂന്നു ലിറ്റര്‍ ചാരായവുമാണ് പിടികൂടിയത്.
സംഭവത്തില്‍ ഗണേശവിലാസം മൂന്നാറ്റുകര മൂത്തേരില്‍ തെക്കേതില്‍ രാഘവനെതിരേ എക്സൈസ് കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. രാജീവ്, ഉദ്യോഗസ്ഥരായ ജഗന്‍കുമാര്‍, അനസ്, സിഇഒ മാരായ കിരണ്‍, ജയശങ്കര്‍, റാംജി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.