കീ​ക്കൊ​ഴൂ​ര്‍ - വ​യ​ല​ത്ത​ല പ​ള്ളി​യോ​ടം ഇ​ന്ന് നീ​ര​ണി​യും
Monday, September 9, 2024 6:16 AM IST
ആ​റ​ന്മു​ള: നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച കീ​ക്കൊ​ഴൂ​ര്‍ - വ​യ​ല​ത്ത​ല പള്ളി​യോ​ടം ഇ​ന്ന് നീ​ര​ണി​യും. രാ​വി​ലെ 10.10നും 10.50​നും മ​ധ്യേ കീ​ക്കൊ​ഴൂ​ര്‍ ക​ട​വി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീധ​ര​ന്‍​പി​ള്ള നീ​ര​ണി​യ​ല്‍​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

41.25 കോ​ല്‍ നീ​ള​വും 60 അം​ഗു​ലം ഉ​ട​മ​യും 17 അ​ടി അ​മ​ര​പ്പൊ​ക്ക​വു​മു​ള്ള​താ​ണ് പു​തി​യ പ​ള്ളി​യോ​ടം. ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ഗ​ണ​ത്തി​ല്‍ ബി ​ബാ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ടും. അ​യി​രൂ​ര്‍ സ​ന്തോ​ഷ് ആ​ചാ​രി​യാ​ണ് പ​ള്ളി​യോ​ട ശി​ല്പി.


ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് സ​മ്മേ​ള​നം ആ​രം​ഭി​ക്കും. എ​ന്‍​എ​സ്എ​സ് റാ​ന്നി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ന്‍ ദ​ക്ഷി​ണ സ​മ​ര്‍​പ്പ​ണം ന​ട​ത്തും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എംഎ​ല്‍​എ എ​ന്നി​വ​ര്‍ ശി​ല്പി​യെ ആ​ദ​രി​ക്കും.