മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​നോ​ടൊ​പ്പം ക​ഴി​ഞ്ഞ വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ
Thursday, September 12, 2024 3:08 AM IST
നാ​ര​ങ്ങാ​നം: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​നോ​ടൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ​യെ വീ​ടി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​നാ​ര​ങ്ങാ​നം നി​ര​ന്ന​കാ​ലാ ജം​ഗ്ഷ​നു സ​മീ​പം മേ​മു​റി​യി​ൽ പ​രേ​ത​നാ​യ ചെ​റി​യാ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ഏ​ബ്ര​ഹാ​മാ​ണ് (76) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​ത്. മു​ഖ​ത്തും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും പാ​ടു​ക​ളും ര​ക്തം ക​ട്ട​പി​ടി​ച്ച നി​ല​യി​ലും ആ​യി​രു​ന്നു. ആ​റ​ന്മു​ള പോ​ലീ​സെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു.


സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: കെ.​സി. ഏ​ബ്ര​ഹാം (സ​ജ​ൻ), കെ.​സി. ജോ​ൺ.