പുഷ്പഗിരിയിൽ നവീകരിച്ച ഡെന്റൽ ഒപി പ്രവർത്തനം ആരംഭിച്ചു
1457949
Tuesday, October 1, 2024 4:41 AM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നവീകരിച്ച ഡെന്റൽ ഒപിയുടെ ഉദ്ഘാടനം തിരുവല്ല അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ഐസക് പറപ്പള്ളിൽ നിർവഹിച്ചു .
ചടങ്ങിൽ പുഷ്പഗിരി ഡെന്റൽ കോളജ് മുൻ പ്രിൻസിപ്പൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ ഡോ. കെ. ജോർജ് വർഗീസിന്റെ " മഞ്ഞ ഇലകൾക്കിടയിലെ ചെമ്പനിനീർപ്പൂക്കൾ " പുസ്തകം ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ് പ്രകാശനം ചെയ്തു.
പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളി, പുഷ്പഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ, ഡെന്റൽ വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.