പോക്സോ കേസിൽ തമിഴ്നാട് സ്വദേശിക്ക് 58 വർഷം കഠിനതടവും 2.44 ലക്ഷം പിഴയും
1459198
Sunday, October 6, 2024 2:49 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിക്ക് 58 വർഷം കഠിനതടവും 2.44 ലക്ഷം രൂപ പിഴയും. തമിഴ്നാട് തിരുനെൽവേലി വടുകാച്ചി മതിലിൽ ഉച്ചി തുലം സ്ട്രീറ്റിൽ രാജീവിനെയാണ് (രാജു) അടൂർ അതിവേഗത കോടതി ജഡ്ജി റ്റി. മൻജിത് ശിക്ഷിച്ചത്.
അതിജീവിതയുടെ വീട്ടിൽ ടാപ്പിംഗ് ജോലി ചെയ്തിരുന്ന രാജീവ് 2024 മാർച്ചിൽ പിതാവിന്റെ വേർപാടിൽ മനസികമായി തകർന്നിരുന്ന പെൺകുട്ടിയെ സ്വന്തം താമസസ്ഥലത്തെക്ക് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയും മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
വീണ്ടും ഇയാൾ ഇത്തരത്തിൽ പെരുമാറിയതോടെ കുട്ടി വീട്ടിലെവേലക്കാരിയോട് വിവരം പറഞ്ഞു. പന്തളം പോലീസിൽ വിവരം അറിയിച്ചതിൻ പ്രകാരം എസ്ഐ നുജുമുദിൻ കേസെടുത്തു. എസ്എച്ച്ഒ പ്രജീഷ് ശശി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഹാജരാക്കിയ11 സാക്ഷികളെ വിസ്തരിച്ചു.
വിധിയിൽ പറഞ്ഞിട്ടുള്ള തുക പ്രതി അടച്ചാൽ അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിയ്ക്കു നിർദേശം നൽകി. തുക അടയ്ക്കത്തപക്ഷം പ്രതിഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.