കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1459203
Sunday, October 6, 2024 2:54 AM IST
പത്തനംതിട്ട: കോളജ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവല്ല നെടുമ്പ്രം കിഴക്കേക്കര വെച്ചൂർ ഹൗസിൽ കിരൺ കെ. പിള്ളയാണ് (34) മരിച്ചത്. ശനി പുലർച്ചെ ഒന്നോടെ സന്തോഷ് ജംഗ്ഷനിലാണ് അപകടം.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ടയിലെ റോളക്സ് മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു.