ബിഎസ്എന്‍എല്‍ രജതജൂബിലി: പത്തനംതിട്ടയില്‍ ബൈക്ക് റാലി
1459400
Monday, October 7, 2024 3:42 AM IST
പത്തനംതിട്ട: ബിഎസ്എന്‍എല്‍ രജതജൂബിലി വാര്‍ഷിക പരിപാടികളോടനുബന്ധിച്ച് പത്തനംതിട്ടയില്‍ ബൈക്ക് റാലി നടത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ സാജു ജോര്‍ജ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാല് നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനറല്‍ മാനേജര്‍ സാജു ജോര്‍ജ് വിശദീകരിച്ചു. തദ്ദേശീയമായ 4 ജി സാങ്കേതികവിദ്യയെ ഉടന്‍തന്നെ 5 ജിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 163 മേഖലകളില്‍ 4 ജി സേവനം ഇപ്പോള്‍ നല്‍കുന്നുണ്ട്. ഈ മാസം അവസാനത്തോടെ 359 സ്ഥലങ്ങളിലേക്കുകൂടി ഇതു വ്യാപിപ്പിക്കുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
ഫൈബര്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ വീടുകളിലെത്തിക്കാനും മൊബൈല്‍ സേവനം 5 ജിയിലേക്കു മാറ്റുകയുമാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.