മുതലാളിത്തം ഊട്ടിയുറപ്പിക്കാൻ ശ്രമം: മേഴ്സിക്കുട്ടിയമ്മ
1460140
Thursday, October 10, 2024 5:54 AM IST
അടൂർ: പൊതുമേഖലയെ വിറ്റു തുലച്ച എൻഡിഎ സർക്കാർ മുതലാളിത്തം ഊട്ടി ഉറപ്പിക്കാൻ കൂടുതൽ തൊഴിലാളി ദ്രോഹ നടപടികളുമായി രംഗത്തുവരികയാണെന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ. സിഐടിയു പത്തനംതിട്ട ജില്ലാ ജനറൽ കൗൺസിൽ അടൂർ എം.എം. ലോറൻസ് നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ.
ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് പതാക ഉയർത്തിയതോടെ കൗൺസിൽ ആരംഭിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്. ഹരിലാൽ, സുനിതാ കുര്യൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.