റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ല ദൗ​ര്‍​ല​ഭ്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യ ജ​ല​സം​ര​ക്ഷ​ണ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ആ​ലോ​ച​നാ​യോ​ഗം ഇ​ന്നു രാ​വി​ലെ 10. 30ന് ​റാ​ന്നി മ​ന്ദി​രം​പ​ടി​യി​ലെ മാ​ര്‍​ത്തോ​മ്മ ഭ​ദ്രാ​സ​നം അ​ര​മ​ന​യ്ക്ക് സ​മീ​പ​മു​ള്ള ഹാ​ളി​ല്‍ ന​ട​ക്കും.

ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​കം പ്ര​ത്യേ​കം പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ ക​ള​ക്ട​ർ‌, ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.