ഏഴംകുളത്ത് സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം
1560800
Monday, May 19, 2025 3:59 AM IST
അടൂർ: ഏഴംകുളം ഗ്രാമ പഞ്ചായത്തിൽ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിനു തുടക്കമായി. പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഒരു വർഷം കൊണ്ട് 300 ടൺ പച്ചക്കറി ഉത്പാദിപ്പിച്ച് അഞ്ചുവർഷം കൊണ്ട് 1000 ടണ്ണായി വർധിപ്പിച്ച് പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാധാമണി ഹരികുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. താജുദ്ദീൻ, കൃഷി ഓഫീസർ കൃഷ്ണ, കൃഷി അസിസ്റ്റന്റ് സുലേഖ എന്നിവർ പ്രസംഗിച്ചു.