ഉമ്മൻ ചാണ്ടി ജനങ്ങളുടെ മനസ് കീഴടക്കിയ അസാധാരണ വ്യക്തിത്വം: ആന്റോ ആന്റണി
1576648
Friday, July 18, 2025 3:42 AM IST
പത്തനംതിട്ട: ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടി ഉമ്മൻ ചാണ്ടി കേരളത്തിലെ സാധാരണക്കാരടക്കമുള്ള ലക്ഷക്കണക്കിനു ജനങ്ങളുടെ മനസ് കീഴടക്കിയ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ആന്റോ ആന്റണി എംപി.
ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികാചരണ പരിപാടികളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹന്‍രാജ്, മാലേത്ത് സരളാദവി എക്സ് എംഎല്‍എ, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂർ, മാത്യു കുളത്തിങ്കല്‍, റിങ്കു ചെറിയാൻ,
അനീഷ് വരിക്കണ്ണാമല, ടി.കെ. സാജു, അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന് പീറ്റർ, സാമുവല്‍ കിഴക്കുപുറം, ഷാം കുരുവിള, കാട്ടൂര്‍ അബ്ദുള്‍സലാം തുടങ്ങിയവർ പ്രസംഗിച്ചു.