ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി: ചിറ്റയം ഗോപകുമാർ
1577039
Saturday, July 19, 2025 3:36 AM IST
അടൂർ: ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ക്ഷീരവികസന വകുപ്പിന്റെയും മേലൂട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻവേണ്ടി ക്ഷീരകർഷകരെ എല്ലാ തരത്തിലും സഹായിക്കുമെന്ന് ചിറ്റയം പറഞ്ഞു. മേലൂട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എ.പി. ജയൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗം ഷൈലജപുഷ്പൻ, വി.എൻ. വിദ്യാധരൻ, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ കെ. പ്രദീപ് കുമാർ, ഡെയറി ഫാം ഇൻസ്ട്രക്ടർമാരായ ബാബു ശാമുവേൽ, എസ്. പ്രീത, സംഘം സെക്രട്ടറി അശ്വതി എന്നിവർ പ്രസംഗിച്ചു.