ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് യൂണിയൻ ഉദ്ഘാടനം
1577033
Saturday, July 19, 2025 3:22 AM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ 2025- 2026 വർഷത്തെ കോളജ് യൂണിയൻ ഉദ്ഘാടനം ഡയറക്ടറും സിഇയുമായ ഡോ.ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു.
കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ.വിജയമ്മ , ഡോ.ഏബൽ കെ.സാമുവൽ , സ്റ്റുഡൻസ് യൂണിയൻ അഡ്വൈസർ ഡോ.ജേക്കബ് ജസുറാൻ, ഫാ.തോമസ് വർഗീസ്, വൈസ് ചെയർപേഴ്സൺ യൂസഫ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.