പഞ്ചായത്ത് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയാല്‍ പ്രതിരോധിക്കും: സിപിഐ
1577026
Saturday, July 19, 2025 3:22 AM IST
കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി.
കഴിഞ്ഞ സാമ്പത്തിക വർഷം വിഭവ സമാഹാരണത്തിലും പദ്ധതി തുക വിനിയോഗത്തിലും നൂറു ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ഏക പഞ്ചായത്തെന്ന ബഹുമതി നേടിയ മല്ലപ്പുഴശേരി പഞ്ചായത്ത് ഭരണസമിതിയെയും പ്രസിഡന്റിനെയും ദുരാരോപണങ്ങളിലൂടെ അപകീർത്തിപെടുത്താനുള്ള ശ്രമിക്കുന്നതായി ആരോപിച്ചാണ് സിപിഐ മല്ലപ്പുഴശേരി ലോക്കല്‍ കമ്മിറ്റി പ്രതിഷേധം യോഗം സംഘടിപ്പിച്ചത്.
സിപിഐ ജില്ലാ എക്സി അംഗം അടൂർ സേതു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസ് യേശുദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ശരത് ചന്ദ്രകുമാർ, മണ്ഡലം സെക്രട്ടറി ബി. ഹരിദാസ്,
മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുമേഷ് ബാബു, ഗീതാ സദാശിവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, അശ്വതി പി. നായർ, ബിജു ആലുംകുറ്റി, മോഹൻദാസ്, ജീമോൻ, രജനി, ഗോപി എന്നിവർ പ്രസംഗിച്ചു.