ചെണ്ടുമല്ലി കൃഷിയുമായി കലഞ്ഞൂർ ഗവ. എൽപി സ്കൂൾ
1577041
Saturday, July 19, 2025 3:36 AM IST
കലഞ്ഞൂർ: ഓണാഘോഷത്തിനാവശ്യമായ പൂവ് ഉത്പാദിപ്പിക്കുക, വിദ്യാർഥികളിൽ കാർഷികാഭിമുഖ്യവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്നീ ലക്ഷ്യങ്ങളുമായി കലഞ്ഞൂർ ഗവ. എൽപി സ്കൂളിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ നടീൽ കർമം പ്ലാസ്ഥാനത്തുമഠത്തിൽ ആർ. കൃഷ്ണൻ പോറ്റി നിർവഹിച്ചു.
ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് കൊച്ചു കുട്ടികൾക്കായി നിലമൊരുക്കിയത്. സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആര്യ ഷിജു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എം. സക്കീന, പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, പ്രോഗ്രാം ഓഫീസർ സജയൻ ഓമല്ലൂർ, കലഞ്ഞൂർ പ്രസന്നകുമാർ, സാദിക്മോൻ, സീനിയർ അധ്യാപിക കെ.പി. ബിനിത, വിദ്യാർഥി പ്രതിനിധികളായ എൻ. ധ്രുവ്കുമാർ, എസ്. മീനാക്ഷി എന്നിവർ പ്രസംഗിച്ചു.